Chapter 01
ഒരു observation
നമ്മൾ ഒരു സമൂഹമായി എന്താണ് കാണുന്നത്, എന്താണ് കേൾക്കുന്നത്, എന്താണ് കഴിക്കുന്നത്, എന്താണ് ഉപയോഗിക്കുന്നത് — ഇവയൊന്നും ഒറ്റപ്പെട്ട കാര്യങ്ങളല്ലായിരിക്കാം.
Drugs. Entertainment. Advertising. Social Media. Cinema. Youth Culture.
ഇവ തമ്മിൽ നമ്മൾ കരുതുന്നതിലും കൂടുതൽ ഒരു ബന്ധമുണ്ടോ?
Chapter 02
1990s
ഒരു generation-ന്റെ entertainment language
90-കളിലെ കേരളത്തെ നോക്കിയാൽ സിനിമയുടെ ഒരു പ്രത്യേക സ്വഭാവം കാണാം.
Family drama. Comedy. Romance. Songs. Emotion. Mass entertainment.
അന്ന് സമൂഹത്തിൽ alcohol culture-ന് വലിയൊരു visibility ഉണ്ടായിരുന്നു.
ഞാൻ പറയുന്നത് alcohol ആണ് ആ സിനിമകൾ ഉണ്ടാക്കിയത് എന്നല്ല.
പക്ഷേ ഒരു ചോദ്യം… ഒരു സമൂഹത്തിന്റെ recreational culture മാറുമ്പോൾ അതിന്റെ entertainment taste-ലും മാറ്റമുണ്ടാകുമോ?
Chapter 03
പിന്നെ… ഒരു മാറ്റം
കേരളത്തിലെ youth culture മാറി. Internet വന്നു. Urban lifestyle മാറി. Travel culture മാറി.
Friendship-centric stories വന്നു. New Generation cinema വന്നു.
Neelakasham Pachakadal Chuvanna Bhoomi · Honey Bee · Nee Ko Naa Cha
അതേസമയം cannabis / ganja പോലുള്ള substances-ന്റെ presence-ഉം സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ മാറി.
ഇവ തമ്മിൽ correlation മാത്രമാണോ? അതോ ഒരു തലമുറയുടെ lifestyle, intoxicants, music, cinema, fashion, freedom — ഇവ പരസ്പരം influence ചെയ്യുന്നുണ്ടോ?
Chapter 04
പിന്നെ 2020s
Hypothesis / Observation — not a conclusion.
ഇവിടെ landscape വീണ്ടും മാറുന്നു.
OTT. Instagram. YouTube. Reels. Gaming. Short-form content.
Crime. Gangster. Violence. Brutality. Extreme characters. Shock value.
ഇന്ന് ഒരു സിനിമയിലെ violence 10 വർഷം മുമ്പത്തേതിനേക്കാൾ കൂടുതൽ ആയിരിക്കണം എന്ന് audience പ്രതീക്ഷിക്കുന്നുണ്ടോ?
ഒരു കാലത്ത് ഒരു scene shock ആയിരുന്നു. പിന്നെ അതേ scene normal ആയി. അതിനേക്കാൾ extreme ആയത് വേണം.
അങ്ങനെ audience-ന്റെ stimulation threshold മാറുന്നുണ്ടോ?
Chapter 05
Filmmaker audience-നെ പഠിക്കുന്നു.
ഏത് scene ആണ് ആളുകൾ share ചെയ്യുന്നത്?
ഏത് dialogue ആണ് viral ആകുന്നത്?
ഏത് character ആണ് ആളുകൾ imitate ചെയ്യുന്നത്?
ഏത് violence ആണ് ആളുകൾക്ക് excitement നൽകുന്നത്?
അത് കണ്ടിട്ട് filmmaker അതേ energy വീണ്ടും ഉണ്ടാക്കുന്നു.
ഇത് drugs-ലും സംഭവിക്കുന്നുണ്ടോ?
Chapter 06
പക്ഷേ കഥ അതിലും മുമ്പ് തുടങ്ങിയിരുന്നെങ്കിൽ?
QUESTION — NOT PROVEN CAUSATION
ഒരു മനുഷ്യൻ drugs ഉപയോഗിക്കാൻ തുടങ്ങുന്നത് ഒരു ദിവസം പെട്ടെന്ന് ആണോ?
അതിന് മുമ്പ് അവന്റെ ജീവിതത്തിൽ ചെറിയ ചെറിയ exposures ഉണ്ടാകുന്നുണ്ടോ?
Candy. Mint. Soft drinks. Energy drinks. Packaging. Colours. Shapes. Advertising. Symbols.
ഒരു കുട്ടിക്ക് real substance ഉപയോഗിക്കാൻ കഴിയില്ല. നിയമം അവനെ സംരക്ഷിക്കുന്നു.
പക്ഷേ substance-ന്റെ visual language അവൻ വളരെ നേരത്തെ തന്നെ പരിചയപ്പെടുന്നുണ്ടോ?
ഒരു കാര്യം ആദ്യം unfamiliar ആയിരിക്കണം. അത് childhood മുതൽ തന്നെ familiar ആക്കിയാൽ?
Chapter 07
പിന്നെ adolescence
Cinema. Music. Friends. Social Media. Memes. Influencers. Nightlife. Internet.
ഒരു വ്യക്തി drug അന്വേഷിച്ചിട്ടില്ലെങ്കിലും algorithm അവന് content കാണിച്ചേക്കാം.
ഒരു video കണ്ടു. അതുപോലെയുള്ള മറ്റൊന്ന് വന്നു. പിന്നെ മറ്റൊന്ന്.
Platform-ന് അവൻ drug user ആണോ അല്ലയോ എന്നതല്ല പ്രധാനപ്പെട്ടത്.
അവൻ എന്താണ് കൂടുതൽ സമയം കാണുന്നത് എന്നതാണ്.
Violent content → more violent content. Party content → more party content. Lifestyle content → more lifestyle content.
അങ്ങനെ ഒരു വ്യക്തിയുടെ environment പതുക്കെ മാറുന്നു.
Chapter 08
അപ്പോൾ ‘brainwashing’ എന്നത് ആരാണ് ചെയ്യുന്നത്?
Company → SALES. Filmmaker → AUDIENCE. Platform → ENGAGEMENT.
Influencer → FOLLOWERS. Music Producer → STREAMS. Drug Dealer → CUSTOMERS.
ഓരോരുത്തരും സ്വന്തം benefit-ന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ.
പക്ഷേ ഇവയെല്ലാം ഒരാളുടെ ജീവിതത്തിൽ ഒരുമിച്ച് വരുമ്പോൾ?
അത് ഒരു invisible training system പോലെ തോന്നാം.
ആരും അവനെ പഠിപ്പിക്കുന്നില്ല.
എന്നിട്ടും അവൻ പഠിച്ചുകൊണ്ടിരിക്കുന്നു.
Chapter 09
The Connection
CHILDHOOD → FAMILIARITY → ENTERTAINMENT → SOCIAL MEDIA → NORMALISATION → PREFERENCE → CONSUMPTION → CONTENT → NEXT GENERATION
ഒരു വ്യക്തിയുടെ preference മാറുന്നു. Preference മാറുമ്പോൾ content മാറുന്നു.
Content മാറുമ്പോൾ creators അത് തിരിച്ചറിയുന്നു. Creators കൂടുതൽ extreme content ഉണ്ടാക്കുന്നു.
Audience അത് വീണ്ടും consume ചെയ്യുന്നു. Social media അതിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നു.
അടുത്ത തലമുറ അത് childhood മുതൽ കാണുന്നു. അവർക്കത് normal ആയി തോന്നുന്നു.
Chapter 10
നമ്മൾ എന്താണ് കാണുന്നത്?
നമ്മൾ എന്താണ് കാണാൻ പഠിച്ചത്?
ആരാണ് നമ്മളെ അത് കാണാൻ പഠിപ്പിച്ചത്?
ഒരു വ്യക്തിയല്ല. ഒരു company അല്ല. ഒരു filmmaker അല്ല. ഒരു drug dealer അല്ല.
ഒരുപാട് ചെറിയ കാര്യങ്ങൾ ചേർന്നാണ് ഒരാളുടെ മനസ്സ് രൂപപ്പെടുന്നത്.
Chapter 11
The Human Being
ഒരു മനുഷ്യൻ ജനിക്കുമ്പോൾ അവന് ഒന്നും അറിയില്ല.
അവൻ കാണുന്നു. കേൾക്കുന്നു. അനുകരിക്കുന്നു. ശീലിക്കുന്നു.
Normal എന്ന് കരുതുന്നു.
അവസാനം അവൻ തിരഞ്ഞെടുക്കുന്നു എന്ന് കരുതുന്നു.
പക്ഷേ…
അവന്റെ തിരഞ്ഞെടുപ്പ് ശരിക്കും അവന്റേതാണോ?
Chapter 12
Maybe there is no conspiracy.
ഒരു വലിയ conspiracy കണ്ടെത്തിയതല്ല.
അതിലും disturbing ആയ ഒന്നാണ്.
Conspiracy ഒന്നുമില്ല.
എല്ലാവരും സ്വന്തം ജോലി ചെയ്യുകയായിരുന്നു.
പക്ഷേ അതിന്റെ result… ഒരേ മനുഷ്യനിലേക്കാണ് എത്തിയത്.
Final Chapter
സിനിമ മാറിയതല്ല…
നമ്മളെ മാറ്റിയതാണോ?
നമ്മൾ എന്ത് ഉപയോഗിക്കുന്നു എന്നതിനു മുമ്പ്…
നമ്മൾ എന്ത് ഉപയോഗിക്കാൻ പഠിച്ചു?
Is our choice really our own?
This is not a finished screenplay. It is an observation, a hypothesis and a question I felt should be shared.
Written as an original thought by Neville.